വോൾവോ ഐരാവത് റോഡിന്​ കുറുകെ കുടുങ്ങി; നഗരത്തിൽ ഗതാഗതം മുടങ്ങി

കോഴിക്കോട്​: കർണാടക ആർ.ടി.സിയുടെ വോൾവോ ഐരാവത് മാവൂർ റോഡിനു​ കുറകെ കുടുങ്ങി ​ നഗരത്തിൽ ഗതാഗതസ്​തംഭനം. കെ.എസ്​. ആർ.ടി.സി ബസ്​ ടെർമിനലിൽനിന്ന്​ ബംഗളുരുവിലേക്ക്​ പുറപ്പെട്ട ബസ്​ മാവൂർ റോഡിലിറക്കിയപ്പോഴാണ്​ എയർബലൂൺ തകരാറിനെ തുടർന്ന്​ നിരത്തിലുരഞ്ഞ്​ കുടുങ്ങിയത്. വ്യാഴാഴ്​ച രാവിലെ പത്തരയോടെയാണ്​ സംഭവം. 20 മിനി​റ്റോളം മാവൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടത്​ നഗരത്തിരക്ക്​ വർധിപ്പിച്ചു. വിഷുത്തലേന്നായതിനാൽ പൊതുവെ തിരക്കായിരുന്നു. തകരാർ പരിഹരിച്ച്​ പിന്നീട്​ ബസ്​ ബംഗളുരുവിലേക്ക്​ തിരിച്ചു. karnataka rtc കർണാടക ആർ.ടി.സിയുടെ വോൾവോ ഐരാവത് മാവൂർറോഡിന്​ കുറകെ കുടുങ്ങിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.