ഇന്ധനവില വർധന: സി.പി.ഐ സായാഹ്ന ധർണ

കൊടുവള്ളി: പെട്രോളിയം ഉൽപന്നങ്ങളുടെയും പാചകവാതക സിലിണ്ടറുകളുടെയും ജീവൻരക്ഷ ഔഷധങ്ങളുടെയും വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്ക് എതിരെ സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. മണ്ഡലം അസി. സെക്രട്ടറി പി.ടി.സി. ഗഫൂർ ഉദ്ഘാടനം ചെയ്തു. എം. ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. കെ. മനോജ് കുമാർ, വി.എൻ.എ. റസാഖ്, ഇ.ടി. മനോജ്, കെ.വജ്ഹുദ്ദീൻ, രാജൻ മടവൂർ, രാജൻ പുതുവയൽ, പി.കെ. റഹീം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.