കുട്ടികളുടെ സുരക്ഷിതത്വ ബോധവത്കരണം

കോഴിക്കോട്: സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കുട്ടികളെ കണ്ടാൽ ചൈൽഡ്‌ ലൈനിൽ വിവരം നൽകി അത്തരം കുട്ടികളെ സഹായിക്കാൻ ഓട്ടോ ഡ്രൈവർമാർക്ക് കഴിയുമെന്ന് പൊലീസ് അസി. കമീഷണർ എ. ഉമേഷ്‌. കോഴിക്കോട് ചൈൽഡ്‌ ലൈൻ ഇന്റെർവെൻഷൻ യൂനിറ്റ് കുട്ടികളുടെ സുരക്ഷിതത്വ ബോധവത്കരണത്തിന്റെ ഭാഗമായി ഓട്ടോറിക്ഷകളിൽ ചൈൽഡ് ഹെൽപ് ലൈൻ നമ്പറായ 1098 രേഖപ്പെടുത്തിയ സ്റ്റിക്കർ പതിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി. മുഹമ്മദ്‌, അഡ്വ. കെ.വി. അബ്ദുസ്സലാം, കുഞ്ഞോയി പുത്തൂർ, മുഹമ്മദ്‌ അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.