വിഷുവിന് കണിവെള്ളരി വിളയിച്ച്​ റസിഡൻ​സ്​ അസോസിയേഷൻ

കോഴിക്കേട്​: കോട്ടൂളി- സമന്വയ റസിഡൻ​സ്​ അസോസിയേഷൻ ഒരുക്കിയ സ്നേഹവയലിൽ 'വിഷുവിന് ഒരു കണിവെള്ളരി' പദ്ധതിയുടെ ഭാഗമായി ഒരുക്കിയ കൃഷിയിടത്തിൽനിന്ന് കണിവെള്ളരി വിളവെടുത്തു. വിളവെടുത്ത കണിവെള്ളരി സമന്വയയുടെ 200 ഓളം കുടുംബങ്ങൾക്ക് നൽകി. വിളവെടുപ്പും കണിവെള്ളരി വിതരണവും കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ.എസ്. ജയശ്രീ ഉദ്ഘാടനം ചെയ്തു. സമന്വയ കുടുംബാംഗം സുനന്ദ സുന്ദരേശനും വേണുഗോപാലനും ആദ്യ വെള്ളരി ഏറ്റുവാങ്ങി. എൻ.പി. സുനീന്ദ്രൻ, കെ. സുനിത്ത്കുമാർ, എൻ. ഷൈജു എൻ. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.