നിർമാണത്തിലിരിക്കുന്ന പാലം മന്ത്രി സന്ദർശിച്ചു

നന്മണ്ട: അത്തോളി, നന്മണ്ട പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചീക്കിലോട് മുന്നൂർക്കയിൽ ഒരു കോടി രൂപ ചെലവിൽ കനാലിനു മുകളിലൂടെ നിർമിക്കുന്ന ചിരട്ടക്കര മേൽപാലം പണിയുടെ പുരോഗതി മന്ത്രി, എ.കെ. ശശീന്ദ്രൻ സന്ദർശിച്ചു. നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത്, നന്മണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെംബറുമായ, സി.കെ. രാജൻ മാസ്റ്റർ, ഹരിദാസൻ ഈച്ചരോത്ത്, കുണ്ടൂർ ബിജു, എൻ.കെ. രാധാകൃഷ്ണൻ, ഇ.കെ. ബാലകൃഷ്ണൻ, കെ. രാജൻ മാസ്റ്റർ എന്നിവരും മന്ത്രിയോടൊപ്പം സന്ദർശിച്ചു. പടം: പുതുക്കിപ്പണിയുന്ന ചിരട്ടക്കര മേൽപാലം മന്ത്രി ശശീന്ദ്രൻ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.