വാർഷികവും യാത്രയയപ്പും

നന്മണ്ട: എ.യു.പി സ്കൂൾ വാർഷികാഘോഷവും മികച്ച വിദ്യാർഥികൾക്കുള്ള അനുമോദനവും വിരമിക്കുന്ന ഇന്ദിര ടീച്ചർക്കുള്ള യാത്രയയപ്പും ജില്ല പഞ്ചായത്ത് അംഗം റസിയ തോട്ടായി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം വി.കെ. നിത്യകല അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.പി. നിർമൽ - എം.പി.ടി.എ. ചെയർപേഴ്സൻ സി. സിജ - മാനേജ്മന്റ് പ്രതിനിധി പി.എം. ജിന. മുൻ പ്രധാനാ ധ്യാപകൻ എം. പ്രദീപൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ടി. അനൂപ് കുമാർ സ്വാഗതവും പി.എം. പ്രവീൺ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. പടം : വിരമിക്കുന്ന ഇന്ദിര ടീച്ചർക്കുള്ള ഉപഹാരം ജില്ല പഞ്ചായത്ത് അംഗം റസിയ തോട്ടായി സമർപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.