ലോറി മറിഞ്ഞ് അസം സ്വദേശി മരിച്ചു; രണ്ടുപേർക്ക് പരിക്ക്

ശ്രീകണ്ഠപുരം: സംസ്ഥാനപാതയില്‍ കണിയാര്‍വയലില്‍ നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് യുവാവ് മരിച്ചു. രണ്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു. അസം സ്വദേശി സലീമാണ് (25) മരിച്ചത്. കൂടെയുണ്ടായിരുന്ന ഷെരീഫുല്‍ ഇസ്‍ലാം, അബ്ദുൽ ഇസ്‍ലാം എന്നിവരെ സാരമായ പരിക്കുകളോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അപകടം. നിര്‍മാണ സാമഗ്രികളുമായി ഇരിക്കൂര്‍ ഭാഗത്തുനിന്ന് ശ്രീകണ്ഠപുരം ഭാഗത്തേക്ക് വരുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ലോറിയാണ് റോഡില്‍നിന്ന് താഴേക്കുപതിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സലീമിനെ രക്ഷിക്കാനായില്ല. ശ്രീകണ്ഠപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.