നാദാപുരം: പുലിയിറങ്ങിയതായി പറയുന്ന വളയം പഞ്ചായത്തിലെ അച്ചംവീട്ടിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഒരാഴ്ചയായി പ്രദേശവാസികൾ ഇവിടെ പുലിഭീതിയിലാണ്. ബുധനാഴ്ച രാവിലെ നല്ലടത്ത് അമ്പലത്തിനു സമീപം പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. അച്ചംവീട് നമ്പിയേച്ചുകുന്നിൽ മിച്ചഭൂമിക്കു സമീപം ആളൊഴിഞ്ഞ പറമ്പിലാണ് പരിസരവാസിയായ സ്ത്രീ പുലിയെ കണ്ടതായി പറയുന്നത്. കുറ്റിക്കാടുകൾ നിറഞ്ഞ ഇവിടെനിന്നും നിരവധി കുറുക്കന്മാർ ഓടിപ്പോയതായും നിർത്താതെയുള്ള കരച്ചിൽ തുടർന്നതായും നാട്ടുകാർ പറയുന്നു. പ്രദേശത്തെ വീട്ടിൽ കഴിഞ്ഞയാഴ്ച ആടിനെ കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു. പുലിയെ കണ്ടതായി പറയുന്ന സ്ഥലത്തിനു സമീപമാണിത്. കൂടാതെ, ചെക്യാട് പഞ്ചായത്തിലെ എ.ആർ കോളനിയിലും കഴിഞ്ഞയാഴ്ച പുലിയെത്തിയതായി അഭ്യൂഹമുണ്ട്. ഇവിടെയും കുറുക്കനെയും കൊന്നുതിന്ന നിലയിൽ കണ്ടെത്തി. പ്രദേശത്ത് രാത്രികാലങ്ങളിൽ വെളിച്ചം അണക്കരുതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് നിർദേശം നൽകി. ശല്യം രൂക്ഷമാവുകയാണെങ്കിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ച രാത്രിയിലും പുലിയെ കണ്ടതായി അഭ്യൂഹം പരന്നതോടെ നാട്ടുകാർ രാത്രികാവൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.