കോവിഡ്: രണ്ടാം ഡോസ് ബാക്കിയുള്ളവർക്ക് പ്രത്യേക വാക്സിനേഷൻ യജ്ഞം

കോഴിക്കോട്​: ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിൻ ഒന്നാം ഡോസെടുത്ത് 112 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാത്തവർക്കായി ജനുവരി 25 മുതൽ പ്രത്യേക വാക്സിനേഷൻ യജ്ഞം നടത്തുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ഉമർ ഫാറൂഖ്​ അറിയിച്ചു. ഇതിനായി എല്ലാ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലും പ്രത്യേക സൗകര്യം ഏർപ്പെടുത്തി. രണ്ടാം ഡോസെടുക്കാൻ വിട്ടുപോയ രണ്ടു ലക്ഷത്തിലധികം പേർ ജില്ലയിലുണ്ടെന്നാണ് കണക്ക്​. ഇവർ ഈ അവസരം പ്രയോജനപ്പെടുത്തി വാക്സിനേഷൻ പൂർത്തീകരിക്കണം. ഫെബ്രുവരി 15ന് ശേഷം ഈ ക്രമീകരണം ഉണ്ടായിരിക്കില്ല. അടുത്തുളള ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ടാൽ വാക്സിൻ എടുക്കാനാവശ്യമായ സഹായങ്ങൾ ലഭിക്കും. നോർക്ക അറ്റസ്റ്റേഷന്‍ ഇല്ല കോഴിക്കോട്​: നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് മേഖല സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്‍ററില്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അറ്റസ്റ്റേഷന്‍ ഉണ്ടാവില്ല. അറ്റസ്റ്റേഷന്‍ ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.