കോഴിക്കോട്: 2025ഓടെ ക്ഷയരോഗ മുക്ത കേരളമാക്കുന്നതിനുള്ള അക്ഷയകേരളം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയില്‍ നടപ്പിലാക്കുന്നതിന് ജില്ല ടി.ബി കേന്ദ്രത്തിന് സാധിക്കുമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. ജില്ല ടി.ബി കേന്ദ്രം അനുബന്ധ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. ക്ഷയരോഗമുക്ത കേരളത്തിനായുള്ള ജില്ലയിലെ അക്ഷയകേരളം പദ്ധതിയുമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. നാഷനല്‍ ട്യൂബര്‍കുലോസിസ് എലിമിനേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ മന്ത്രി ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ഗെയില്‍ ഇന്ത്യ ലിമിറ്റഡ് ജില്ല ടി.ബി സെന്‍ററിന് സംഭാവന ചെയ്ത മൊബൈല്‍ എക്സ്റേ യൂനിറ്റിന്റെ ഉദ്ഘാടനവും ക്ഷയരോഗ ബോധവത്കരണവുമായി ബന്ധപ്പെട്ട് നിര്‍മിച്ച ആരോഗ്യചിന്ത ഷോര്‍ട് ഫിലിമിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. മേയര്‍ ഡോ. ബീന ഫിലിപ് മുഖ്യപ്രഭാഷണം നടത്തി. ജില്ല കലക്ടര്‍ ഡോ. തേജ്ലോഹിത് റെഡ്ഡി മുഖ്യാതിഥിയായി. ജനമൈത്രി പൊലീസ് ജില്ല ടി.ബി സെന്‍ററിന് നൽകിയ ഓക്സിജന്‍ കോണ്‍സന്‍റ്രേറ്ററിന്റെ ഉദ്ഘാടനം കൗണ്‍സിലര്‍ ടി. റെനീഷ് നിര്‍വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ്, ജില്ല ടി.ബി ആൻഡ് എയ്ഡ്സ് കണ്‍ട്രോള്‍ ഓഫിസര്‍ ഡോ. പി.പി. പ്രമോദ് കുമാര്‍, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എ. നവീന്‍, ഗെയില്‍ ഇന്ത്യ ലിമിറ്റഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇ.കെ. രാജീവ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.