പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തിലെ ആദിവാസി വിദ്യാർഥികൾക്ക് ദ്വിദിന ദൃശ്യകല പഠന ക്യാമ്പ് നടത്തി. സംസ്ഥാന വനിത വികസന കോർപറേഷന്റെ ആദിവാസി വനിത ശാക്തീകരണ പദ്ധതിയായ 'വനമിത്ര'യുടെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആസൂത്രണ ബോർഡ് സാമൂഹിക സേവന വിഭാഗം മേധാവി ഡോ. ബിന്ദു പി. വർഗീസ്, ജില്ല പ്ലാനിങ് ഓഫിസർ ടി. ആർ. മായ, സംസ്ഥാന വനിത വികസന കോർപറേഷൻ കോഴിക്കോട് മേഖല മാനേജർ കെ. ഫൈസൽ മുനീർ, കമിറ്റഡ് സോഷ്യൽ വർക്കർ പി.സി. രശ്മി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ക്യാമ്പിൽ 30ൽപരം വിദ്യാർഥികൾ പങ്കെടുത്തു. Photo: ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ ആദിവാസി വിദ്യാർഥികൾക്ക് നടത്തിയ ദ്വിദിന ദൃശ്യകല പഠനക്യാമ്പ് കെ. സുനിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.