നടുവണ്ണൂർ: കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ മുന്നോടിയായി സംരംഭകത്വ പരിശീലനത്തിന് നടുവണ്ണൂരിൽ തുടക്കം കുറിച്ചു. കേരള വ്യവസായ വകുപ്പും പഞ്ചായത്തും ചേർന്ന് നടത്തിയ പരിപാടി പ്രസിഡന്റ് ടി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം. നിഷ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. സുധീഷ്, സി.ഡി.എസ് ചെയർപേഴ്സൻ യശോദ തെങ്ങിട എന്നിവർ സംസാരിച്ചു. റിട്ട. ഗ്രാമീൺ ബാങ്ക് സീനിയർ മാനേജർ പി.കെ. ബാലകൃഷ്ണൻ, ബ്ലോക്ക് വ്യവസായ വികസന ഓഫിസർ റഹിമുദ്ദീൻ, കേരള ബാങ്ക് നടുവണ്ണൂർ ശാഖ മാനേജർ ലീന എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. 102 പേർ സംരംഭങ്ങൾ ആരംഭിക്കാൻ സന്നദ്ധരായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.