കാക്കൂർ: എലത്തൂർ മണ്ഡലം മുസലിംലീഗ് കുടുംബസംഗമം കാക്കൂർ 11/4 ൽ ജില്ലാ മുസ്‍ലിംലീഗ് ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ. ഉമ്മർ ഹാജി പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് മലയിൽ അബ്ദുള്ളക്കോയ അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. മികച്ച പുസ്തക രചനകൾ നിർവഹിച്ച ടി.പി. മുസ്തഫ കമാൽ, നജഫ് അഹ്മദ് കോയ, ഷലീർ അലി എടക്കര, ഇ.എം. പാലത്ത് എന്നിവരെ അനുമോദിച്ചു. ജില്ല നിരീക്ഷകൻ വി.പി. ഇബ്രാഹീം കുട്ടി, കെ. മാമുക്കോയ ഹാജി, സി.ജാഫർ സാദിഖ്, മുഹമ്മദ് മച്ചക്കുളം, സക്കീർ ഹുസൈൻ, ഫെബിഹാസ് കക്കോടി എന്നിവർ സംസാരിച്ചു. മണ്ഡലം ജന. സെക്രട്ടറി വി.എം. മുഹമ്മദ് മാസ്റ്റർ സ്വാഗതവും സലീം ഹാജി നന്ദിയും പറഞ്ഞു. രണ്ടാം സെഷൻ അലിക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഒ.പി. നസീർ ഉദ്ഘാടനം ചെയ്തു. വനിത ലീഗ് അധ്യക്ഷ സുഹറ മമ്പാട് വിഷയാവതരണം നടത്തി. മാട്ടുവയൽ അബ്ദുറഹിമാൻ, ടി.പി. മുഹമ്മദ് മാസ്റ്റർ, ശാഹിർ കുട്ടമ്പൂർ, ബീവി ടീച്ചർ, അഡ്വ. നൂറുദ്ദീൻ ചെറുവറ്റ എന്നിവർ സംസാരിച്ചു. കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന മുസ്‍ലിംലീഗ് ചരിത്ര ക്വിസ് മത്സരം, ഗാനമാലിക എന്നീ പരിപാടികൾക്ക് റഷീദ് പി.സി പാലം നേതൃത്വം നൽകി. മുസ്തഫ കമാൽ സ്വാഗതവും ലത്തീഫ് ഹാജി നന്ദിയും പറഞ്ഞു. പടം " എലത്തൂർ മണ്ഡലം ജില്ല ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.