പയ്യോളി: കേരള ചലച്ചിത്ര അക്കാദമി, മൊണ്ടാഷ് ഫിലിം സൊസൈറ്റി പയ്യോളി എന്നിവയുടെ സഹകരണത്തോടെ പുരോഗമന കലാസാഹിത്യസംഘം ആഭിമുഖ്യത്തിൽ രണ്ടുദിവസം നീളുന്ന ചലച്ചിത്ര ക്യാമ്പിന് വെള്ളിയാഴ്ച തുടക്കമാവും. പയ്യോളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടി രാവിലെ ഒമ്പതരക്ക് സിനിമ സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. ഡോ. യു. ഹേമന്ത് കുമാർ അധ്യക്ഷത വഹിക്കും. തുടർന്ന് രാവിലെ 11ന് ഇ.മ.യൗ (മലയാളം) , വൈകീട്ട് മൂന്നരക്ക് ഹെല്ലാരോ (ഗുജറാത്ത്), വൈകീട്ട് ആറിന് റീസൺ എന്നീ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഉച്ചക്ക് ഒന്നരക്ക് ഭാവുകത്വ പരിണാമം മലയാള സിനിമയിൽ - ഒരു സ്ത്രീപക്ഷ വായന എന്ന വിഷയത്തിൽ ഓപൺ ഫോറം നടക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് ജയ് ഭീം (തമിഴ്), ഉച്ചക്ക് മൂന്നിന് നൈറ്റ് ആൻഡ് ഫോഗ് (ഫ്രഞ്ച്), വൈകീട്ട് അഞ്ചരക്ക് ദ പിയാനിസ്റ്റ് എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും. ചരിത്രവും പ്രതിരോധവും സമകാലിക സിനിമയിൽ എന്ന വിഷയത്തിൽ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഓപൺ ഫോറവും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.