കാൽനൂറ്റാണ്ടിനുശേഷം അവർ ഒത്തുചേരുന്നു

കൊടുവള്ളി: കൊടുവള്ളി ഗവ. ഹൈസ്കൂൾ 1996-97 വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർഥികൾ കാൽ നൂറ്റാണ്ടിനുശേഷം 'തിരികെ-97 ' എന്ന പേരിൽ ഒത്തു ചേരുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേയ് 15ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലു വരെ കിഴക്കോത്ത് കാവിലുമ്മാരം എൻ.ബി.ടി ഹാളിലാണ് പൂർവ വിദ്യാർഥികൾ ഒത്തുചേരുന്നത്. 600ൽപരം വിദ്യാർഥികൾ സംഗമത്തിൽ പങ്കെടുക്കും. പരിപാടികൾ മുൻ പ്രധാന അധ്യാപിക വി.എം. സൈനബ ഉദ്ഘാടനം ചെയ്യും. 35 അധ്യാപകരെ ആദരിക്കും. കലാസാംസ്കാരിക രംഗത്തും സാന്ത്വന പരിചരണ രംഗത്തും ബിസിനസ് രംഗത്തും മികവു കാട്ടിയവരെയും പൂർവവിദ്യാർഥികളിൽ ജനപ്രതിനിധികളായവരെയും ചടങ്ങിൽ അനുമോദിക്കും. അകാലത്തിൽ പൊലിഞ്ഞ അധ്യാപകരെയും വിദ്യാർഥികളെയും അനുസ്മരിക്കുന്ന ചടങ്ങും നടക്കും. പൂർവവിദ്യാർഥികളെ സഹായിക്കുന്നതിനുള്ള സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. തുടർന്ന് പൂർവ വിദ്യാർഥികളുടെ കലാപരിപാടികളും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഷാനവാസ് കൊടുവള്ളി, ജനറൽ കൺവീനർ അഷ്റഫ് വാവാട്, നുസ്റത്ത് കള്ളംതോട്, ബിനോയ് പാലക്കുറ്റി, കെ.സി. സലീം, സാജിർ മാനിപുരം, കുൽസു പാലക്കുറ്റി, ജമാൽ പാലക്കുറ്റി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.