യാത്രക്കാരനെ അപമാനിച്ചതായി പരാതി

ശാസ്താംകോട്ട: ഹൃദ്രോഗിയായ യാത്രക്കാരനെ സ്റ്റോപ്പിൽ ഇറക്കാതെ സ്വകാര്യ ബസ് കണ്ടക്ടർ അപമാനിച്ചതായി പരാതി. കടമ്പനാട് പഞ്ചായത്ത് പതിനേഴാം വാർഡിൽ ഓണംകോട്ട് ഹൗസിൽ എം.ഒ. തോമസ് ആണ് കുന്നത്തൂർ ജോയന്‍റ് ആർ.ടി.ഒക്ക് പരാതി നൽകിയത്. മലനട-ഏനാത്ത് റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യബസ് കണ്ടക്ടർക്കെതിരെയാണ് പരാതി. ഇടയ്ക്കാട് ജങ്​ഷനിൽ നിന്ന് കയറി ചുമടുതാങ്ങി ജങ്ഷനിൽ ഇറങ്ങാനാണ് ടിക്കറ്റെടുത്തത്. സ്ഥലം എത്തിയപ്പോൾ ഇറക്കാൻ കണ്ടക്ടർ തയാറായില്ല. താൻ ഏറെ നാളായി ചികിത്സയിലാണെന്നും ശാരിരിക അസ്വസ്ഥതകൾ ഉണ്ടെന്നും അറിയിച്ചപ്പോൾ ആക്രോശിച്ചുകൊണ്ട് കണ്ടക്ടർ, തോമസ് ഇറങ്ങും മുമ്പേ ബെല്ലടിച്ച് ബസ് വിട്ടു. പിന്നീട് ഒരു കിലോമീറ്റർ അകലെ കല്ലുകുഴി ജങ്ഷനിൽ ഇറക്കി വിടുകയായിരുന്നു. മറ്റുള്ളവരുടെ മുമ്പിൽ ​െവച്ച് അധിക്ഷേപിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടക്ടറോട് ചൊവ്വാഴ്ച ആർ.ടി ഓഫിസിൽ ഹാജരാകാൻ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.