പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സിങ് അസി. കെ. ബീനക്ക് കോളജ് ജീവനക്കാരുടെയും നാട്ടുകാരുടെയും കണ്ണീരിൽ കുതിർന്ന വിട. 1995ൽ സ്ഥാപനത്തിൽ നിയമിതയായ ഇവർ, നഴ്‌സിങ് അസിസ്റ്റന്റ് എന്നനിലയിൽ ജനറൽ മെഡിസിൻ, ഗ്യാസ്‌ട്രോ വിഭാഗം ഒ.പികളിലാണ് ദീർഘകാലം പ്രവർത്തിച്ചത്. സ്ഥാപനം സർക്കാർ ഏറ്റെടുക്കും മുമ്പ് നിലവിലുണ്ടായിരുന്ന എക്‌സിക്യൂട്ടിവ് ഒ.പിയിലും നഴ്‌സിങ് അസിസ്റ്റന്റ് എന്നനിലയിൽ ബീന സ്തുത്യർഹമായ സേവനമാണ് നടത്തിയത്. സേവനയിടം സജീവമാക്കാൻ അവർക്ക് എന്നും സാധിച്ചതായി സഹപ്രവർത്തകർ ഓർമിക്കുന്നു. ബീനയുടെ നിര്യാണത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ. അജയകുമാറും ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപും അനുശോചിച്ചു. മൃതദേഹം വൈകീട്ട് അഞ്ചു മുതൽ മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്കിൽ പൊതുദർശനത്തിന് വെച്ചു. ഡോക്ടർമാരും മറ്റു ജീവനക്കാരുമുൾപ്പെടെ നിരവധി പേർ അന്തിമോപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.