വിഷു -ഈസ്റ്റർ സംഗമം

മട്ടാഞ്ചേരി: നവജീവൻ പ്രേക്ഷിത സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. കെ.ജെ. മാക്സി എം.എൽ.എ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ആൻറണി കാനപ്പള്ളി വിഷു -ഈസ്റ്റർ സന്ദേശം നൽകി. കൗൺസിലർ ബാസ്റ്റിൻ ബാബു, പഞ്ചായത്തംഗം സൂസൻ ജോസഫ്, സാമൂഹ്യ പ്രവർത്തകൻ വി.ഡി. മജീന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നഗരസഭ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ ഷീബലാൽ, കൗൺസിലർമാരായ സി.ആർ. സുധീർ, സോണി കെ. ഫ്രാൻസിസ്, സി.പി.എം ഏരിയ സെക്രട്ടറി പി.എ. പീറ്റർ, മേരി റെയ്ച്ചൽ എന്നിവർ സംസാരിച്ചു. ചിത്രം: ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.