ഫോർട്ട്‌കൊച്ചി: കഴിഞ്ഞ രണ്ടരമാസമായി ഭാഗികമായി നിലച്ച ഫോർട്ട്‌കൊച്ചി-വൈപ്പിൻ റോ റോ സർവിസ് പൂർവസ്ഥിതിയിൽ പുനരാരംഭിച്ച് ജനങ്ങളുടെ യാത്രക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.പി കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോ റോ സർവിസ് ഉപരോധിച്ചു. ഫോർട്ട്‌കൊച്ചി ജെട്ടിയിൽ ഉപരോധസമരം ജില്ല എക്സിക്യൂട്ടിവ് അംഗം പി.ടി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ജി.പി. ശിവൻ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് മട്ടാഞ്ചേരി, പി.എച്ച്. സാദിഖ്, ജിനീഷ് ജോൺസൺ, എം.ടി. ആന്റണി, നെക്സ്റ്റർ ജോൺ, കെ.എം. മുൻസീർ എന്നിവർ സംസാരിച്ചു. ചിത്രം: ആർ.എസ്.പി പ്രവർത്തകർ റോ റോ സർവിസ് ഉപരോധിച്ച് സമരം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.