കൊച്ചി: എക്കലും മാലിന്യവും അടിഞ്ഞ് ഒഴുക്ക് നിലച്ച തോടുകളിൽ ഓപറേഷൻ വാഹിനിയിലൂടെ നീരൊഴുക്ക് സുഗമമാക്കി. ചേരാനല്ലൂർ, എളങ്കുന്നപ്പുഴ, മുളവുകാട്, കടമക്കുടി പഞ്ചായത്തുകളിൽ ജനപ്രതിനിധികളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും നേതൃത്വത്തിലായിരുന്നു ഓപറേഷൻ വാഹിനിയുടെ പ്രവർത്തനം നടത്തിയത്. കടമക്കുടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട കോതാട് സ്കൂൾ സൈഡ് തോട് (100 മീറ്റർ ദൂരം), വാർഡ് അഞ്ചിലെ പള്ളിത്തോട് തോട്, വാർഡ് 11ലെ പഞ്ചായത്ത് തോട് എന്നിവ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ 12ാം വാർഡിലെ കുട്ടിസാഹിബ് തോട്, രണ്ടാം വാർഡിലെ മുണ്ടിയാത്ത് തോട് എന്നിവയിൽനിന്ന് എക്കൽ നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കി. മുളവുകാട് ഗ്രാമപഞ്ചായത്തിലെ ഹോസ്പിറ്റൽ ജെട്ടി തോട്, കണിയാരുതറ തോട്, പുലിത്തറ തോട്, കോടർനികത്തിൽ തോട്, ബോൾഗാട്ടി പാലസ് തോട്, കമ്മട്ടിത്തോട്, കുളത്തോട്, പള്ളിയിൽ ചിറ, നാദത്തോട്, സെന്റ് ജോസഫ്സ് തോട്, പൂഴിത്തോട്, മുട്ടുങ്ങൽ തോട്, കൊപ്രപറമ്പ്, അറക്കമില്ല് തോട്, പണ്ടാരപ്പറമ്പ് തോട്, റേഷൻ കടതോട് എന്നിവ ശുചീകരിച്ചു. ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിലാണ് നവീകരണപ്രവർത്തനങ്ങൾ നടപ്പാക്കിയത്. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ വെട്ടുവ കോളനി തോട് (100 മീറ്റർ), ഒന്ന്, രണ്ട്,16 വാർഡുകളിലെ തോടുകൾ എന്നിവ പൊതുജന സഹായത്തോടെ നവീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.