'ദയക്ക്' മൃഗസംരക്ഷണ വകുപ്പി‍െൻറ അവാര്‍ഡ്

'ദയക്ക്' മൃഗസംരക്ഷണ വകുപ്പി‍ൻെറ അവാര്‍ഡ് കാക്കനാട് : ജില്ലയിലെ മികച്ച ജന്തുക്ഷേമ സംഘടനക്കുള്ള സംസ്ഥാന മൃഗസംരക്ഷണ വകുപ്പി‍ൻെറ അവാര്‍ഡ് മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദയ സംഘടന കരസ്ഥമാക്കി. ജില്ല പഞ്ചായത്ത് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്‍റ്​ ഉല്ലാസ് തോമസില്‍നിന്ന്​ ദയ ഭാരവാഹികളായ കൃഷ്ണന്‍ ടി.ജെ, വിനീത മേനോന്‍, അമ്പിളി പുരക്കല്‍, അമലേഷ് വിജയന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് വൈസ് ചെയര്‍പേഴ്‌സൻ ഷൈനി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. രചന പി.എം, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ. ഗോപകുമാര്‍, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ബേബി ജോസഫ്, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. എല്‍ദോസ് എ. എന്നിവര്‍ പങ്കെടുത്തു. 2011ല്‍ സംസ്ഥാന തലത്തില്‍ മികച്ച ജന്തുക്ഷേമ സംഘടനക്കുള്ള അവാര്‍ഡ് നേടിയ സംഘടനയാണ് ദയ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.