ബിവറേജസ് ജീവനക്കാരന്റെ സ്ഥലംമാറ്റം സ്​റ്റേ ചെയ്ത്​ ഹൈകോടതി

കൊച്ചി: ബിവറേജസ് കോർപറേഷൻ ജീവനക്കാരന്റെ സ്ഥലംമാറ്റത്തിന്​ മൂന്ന്​ മാസത്തേക്ക്​ ഹൈകോടതിയുടെ സ്​റ്റേ. പാലാ രാമപുരം ഔട്ട്​ലറ്റിലെ ജീവനക്കാരനായ കെ.ആർ. ശ്രീശൻ പിള്ളയെ കാസർകോട് മഞ്ചേശ്വരം ഔട്ട്​ലറ്റിലേക്ക് സ്ഥലം മാറ്റിയ നടപടിക്കാണ്​ സ്​റ്റേ. മേലുദ്യോഗസ്ഥരടക്കമുള്ളവർ പ്രതികാര നടപടിയുടെ ഭാഗമായാണ് സ്ഥലം മാറ്റുന്നതെന്നും ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ സ്ഥലംമാറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്​ ശ്രീശൻ പിള്ള നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ് മുരളി പുരുഷോത്തമന്‍റെ ഇടക്കാല ഉത്തരവ്​. ഹരജിയിൽ ബിവറേജസ് കോർപറേഷന്‍റെ വിശദീകരണവും തേടിയിട്ടുണ്ട്. ലോക്‌ഡൗൺ കാലത്ത് ഷോപ്പിൽനിന്ന് മദ്യം കടത്തിയെന്ന തന്റെ പരാതിയിൽ ചില ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതിന്‍റെ പക പോക്കാൻ ബിയറിന്​ 20 രൂപ അധികം വാങ്ങിയെന്ന പഴയ പരാതിയുടെ പേരിലാണ്​ തനിക്കെതിരെ നടപടി എടുത്തതെന്ന്​​ ഹരജിയിൽ പറയുന്നു​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.