പെരുമ്പാവൂര്‍: കൂവപ്പടി ഗണപതിവിലാസം ഹൈസ്കൂളിന് വായന പൂര്‍ണിമയുടെ നേതൃത്വത്തില്‍ ശ്രേഷ്ഠവിദ്യാലയ പുരസ്കാരം നല്‍കി ആദരിച്ചു. തിരുവനന്തപുരത്ത് അധ്യാപകനായിരുന്ന എ.എസ്. നാരായണ അയ്യര്‍ കൂവപ്പടിയിലെ സാധാരണക്കാര്‍ക്ക് അക്ഷരവെളിച്ചം പകരാനായി 1938ല്‍ ആരംഭിച്ച സ്കൂള്‍ 84 വര്‍ഷം പിന്നിടുകയാണ്. ബാലസാഹിത്യകാരനും മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് ജേതാവുമായ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. ട്രാവന്‍കൂര്‍ സിമന്റ്സ് ചെയര്‍മാന്‍ ബാബു ജോസഫ് പുരസ്കാര വിതരണം നടത്തി. സ്കൂള്‍ മാനേജര്‍ എന്‍. നടരാജന്‍ അധ്യക്ഷത വഹിച്ചു. മികച്ച അധ്യാപികക്കുള്ള ശ്രേഷ്ഠാചാര്യ പുരസ്കാരം സീമക്കും മികച്ച വിദ്യാര്‍ഥിക്കുള്ള പ്രതിഭപുരസ്കാരം ആര്‍ച്ച രാമചന്ദ്രനും സമ്മാനിച്ചു. പ്രധാനാധ്യാപകൻ ബിജു പോള്‍, വായന പൂര്‍ണിമ കോഓഡിനേറ്റര്‍ ഇ.വി. നാരായണന്‍, ട്രഷറര്‍ എം.എം. ഷാജഹാന്‍, സീരിയല്‍ നടൻ ബിജോയ് വര്‍ഗീസ്, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 1 Sippi Pallippuram കൂവപ്പടി ഗണപതിവിലാസം ഹൈസ്കൂളിന് വായന പൂര്‍ണിമയുടെ ശ്രേഷ്ഠവിദ്യാലയ പുരസ്കാരം നല്‍കുന്ന ചടങ്ങ് സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.