ഓട്ടോറിക്ഷ അപകടത്തിൽപെട്ട്​ രണ്ടുവയസ്സുകാരി മരിച്ചു

വടശേരിക്കര: . കശ്മീരിൽ സൈനികനായ കുളനട കൈപ്പുഴ വെളിച്ചപ്പാട് വീട്ടിൽ ടി.എസ്. സജിത്കുമാറിന്‍റെ മകൾ ദക്ഷ സജിത്താണ് മരിച്ചത്​. പെരുനാട് മാമ്പാറ കാവനാലിലാണ്​ സംഭവം. രാവിലെ പെരുനാട് മാടമണ്ണുള്ള മാതൃഗൃഹത്തിൽനിന്ന്​ അമ്മയോടും വല്യമ്മയോടുമൊപ്പം കാവനാൽ ക്ഷേത്രത്തിൽപോയി ദർശനം കഴിഞ്ഞ്​ മടങ്ങുംവഴിയാണ്​ അപകടം. റോഡരികിലെ വലിയ കല്ലിൽതട്ടി ഓട്ടോ മറിയുകയായിരുന്നു. ഒറ്റപ്പെട്ട പ്രദേശമായതിനാൽ കുട്ടിയെ യഥാസമയം ആശുപത്രിയിൽ എത്തിക്കാൻ വാഹനം കിട്ടാത്ത സാഹചര്യവും ഉണ്ടായി. പിന്നീട് മറ്റൊരു ഓട്ടോയിൽ വടശേരിക്കരയിലെത്തിച്ച്​ ആംബുലൻസിൽ പത്തനംതിട്ടക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് മാടമൺ കക്കാട് വീട്ടിൽ സൂര്യയും വല്യമ്മയും ഓട്ടോഡ്രൈവറും പരിക്കേറ്റ്​ ചികിത്സയിലാണ്. സംസ്കാരം ശനിയാഴ്ച പത്തിന് കുളനടയിലെ പിതൃഗൃഹത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.