വൈപ്പിൻ: ഞാറക്കൽ മഞ്ഞനക്കാട് പുഴയിൽ രാത്രി തനിയെ മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. നായരമ്പലം വെളിയത്തുപറമ്പ് ബീച്ചിൽ പൂവത്തുംപറമ്പിൽ ജബ്ബാറാണ് (60) മരിച്ചത്. വ്യാഴാഴ്ച രാവിലെ പുഴയിൽ വഞ്ചി അനാഥമായി ഒഴുകുന്നത് കണ്ട സമീപത്തെ മത്സ്യത്തൊഴിലാളികൾ തിരച്ചിൽ നടത്തവെ സമീപത്തുതന്നെ നീട്ടുവലയിൽ കുടുങ്ങി മൃതദേഹം കണ്ടെത്തുകയായിരുന്നു. പുലർച്ച ഉണ്ടായ കാറ്റിലും മഴയിലും അപകടം സംഭവിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. മാലിപ്പുറത്ത് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം കരയിലെത്തിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഖബറടക്കി. ഭാര്യ: റുഖിയ. photo ജബ്ബാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.