കൊച്ചി: കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡൻറായി കെ.പി. െറജിയെയും (ന്യൂസ് എഡിറ്റർ, മാധ്യമം, കോട്ടയം) ജനറൽ സെക്രട്ടറിയായി ഇ.എസ്. സുഭാഷിനെയും (ബ്യൂറോ ചീഫ്, ദേശാഭിമാനി, കൊച്ചി) തെരഞ്ഞെടുത്തു.
സംസ്ഥാന എക്സിക്യൂട്ടിവിലേക്ക് എൻ. രാജേഷ്, അബ്ദുല്ല മട്ടാഞ്ചേരി, എം. അനു, ജിഷ എലിസബത്ത് (മാധ്യമം), ഡോ. അഷ്റഫ് വാളൂർ, ഷബ്ന സിയാദ് (മീഡിയവൺ), എ.എസ്. സാജു, എം. ഷജിൽകുമാർ, ജിജോ മാത്യു, ഷെറിൻ മുഹമ്മദ് (മലയാള മനോരമ), എസ്. മഹേഷ് കുമാർ, നിഷ പുരുഷോത്താമൻ (മനോരമ ന്യൂസ്), പി. സുരേഷ് ബാബു, അഞ്ജന ശശി, എം.കെ. സുരേഷ് (മാതൃഭൂമി), എം.എസ്. അശോകൻ, എ.പി. സജിഷ, വിജേഷ് കുമാർ (ദേശാഭിമാനി), ടി.പി. പ്രശാന്ത്, പി.വി. കുട്ടൻ (കൈരളി), എം.എസ്. സജീവൻ (കേരള കൗമുദി), ജിനേഷ് പുനത്ത്, എസ്. ശ്രീകുമാർ (മംഗളം), െറജി ജോസഫ് (ദീപിക), ഇയാസ് മുഹമ്മദ് (ചന്ദ്രിക), യു.എച്ച്. സിദ്ദീഖ് (സുപ്രഭാതം), ആർ. ഗോപകുമാർ (ജനയുഗം), യു.പി. സന്തോഷ് (ജന്മഭൂമി), കെ.സി. റിയാസ് (തത്സമയം), മുസാഫർ (ഡെക്കാൻ ക്രോണിക്കിൾ), എസ്. സതീഷ് കുമാർ (ഏഷ്യാനെറ്റ്), ചിത്ര പി. നായർ (അമൃത ടി.വി), ആർ. കിരൺ ബാബു (ന്യൂസ് 18), വി. അജയ്കുമാർ (ജയ്ഹിന്ദ് ടി.വി), ശ്രീല പിള്ള (റിപ്പബ്ലിക് ടി.വി), ബീന റാണി (ജനം ടി.വി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. റിട്ടേണിങ് ഓഫിസർമാരായ പി.സി. സെബാസ്റ്റ്യൻ, റഷീദ് ആനപ്പുറം തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.