തിരുവനന്തപുരം: കെ.എസ്.ആർ.ടിസിയിൽ എല്ലാ വിദ്യാർഥികൾക്കും സൗജന്യയാത്ര അനുവദിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി എം.ഡി രാജമാണിക്യം കത്ത് നൽകി. ഗതാഗത സെക്രട്ടറിക്കാണ് രാജമാണിക്യം കത്ത് നൽകിയത്. സ്വകാര്യ, കൊളേജ്- സ്കൂൾ വിദ്യാർഥികൾക്ക് നൽകേണ്ടതില്ലെന്നാണ് എം.ഡിയുടെ കത്തിലുള്ളത്. വിദ്യാര്‍ഥികള്‍ക്ക് സൗജ്യയാത്ര നല്‍കുന്നത് മൂലം വരുമാനത്തില്‍ 42 ലക്ഷം രൂപ നഷ്ടമുണ്ടാക്കുന്നുവെന്നാണ് കെ.എസ്.ആര്‍.ടി.സി എം.ഡി സര്‍ക്കാരിനെ അറിയിച്ചത്. കൺസെഷന് വരുമാന പരിധി നിശ്ചയിക്കണമെന്നും കത്തിലുണ്ട്.
ലക്ഷങ്ങൾ ഫീസ് നൽകി പഠിക്കുന്ന സ്വകാര്യ സ്കൂളുകളിലേയും കോളേജുകളിലേയും കുട്ടികൾക്ക് ഒരു കാരണവശാലും സൗജന്യയാത്ര അനുവദിക്കാനാവില്ലെന്നും എംഡിയുടെ കത്തിൽ പറയുന്നു. ഇതിന് പുറമെ സ്വകാര്യ ബസുകളുടെ ദൂരം 140 കിലോമീറ്റര്‍ പരിധിയായി നിജപ്പെടുത്തണമെന്നും സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് നല്‍കരുതെന്നും എം.ഡി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, എം.ഡിയുടെ കത്തിനെ കുറിച്ച് അറിയില്ലെന്നാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍റെ പ്രതികരണം. ഇക്കാര്യം തീരുമാനിക്കേണ്ടത് സർക്കാറാണെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫ് ഭരണ കാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗത മന്ത്രിയായിരിക്കുമ്പോൾ 2015 ഫിബ്രവരി ഒന്നു മുതലാണ് സംസ്ഥാനത്ത് പ്ലസ്ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചത്. ഇത് മൂലം ദിവസേന ഒന്നര ലക്ഷം യാത്രക്കാരുടെ കുറവുണ്ടാകുന്നുവെന്നും കെ.എസ്.ആര്‍.ടി.സി എം.ഡി സര്‍ക്കാറിനയച്ച കത്തില്‍ പറയുന്നു.
ഇപ്പോൾ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റേപ്പ് പെർമിറ്റുകളുള എല്ലാ സ്വകാര്യ ബസുകളും ഓർഡിനറിയാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയിൽ ശരിയായി ശമ്പളവും പെൻഷനും കൊടുക്കാനാകുന്നില്ല. ഇതും ഇന്ധനവിലയിലെ വർധനവും കാരണം ഓർഡിനറി ബസുകളിലെ മിനിമം നിരക്ക് ആറു രൂപയിൽനിന്ന് ഏഴുരൂപയാക്കി കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു.
കത്ത് ലഭിച്ചിട്ടില്ളെന്ന് ഗതാഗതമന്ത്രി
വിദ്യാര്‍ഥികളുടെ യാത്രബത്ത ഒഴിവാക്കണമെന്ന കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ കത്ത് സര്‍ക്കാറിന് ലഭിച്ചിട്ടില്ളെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്ത് ലഭിച്ച ശേഷം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കും. നിര്‍ദേശം എന്തായാലും അത് നടപ്പാക്കണോ വേണ്ടയോ എന്ന് സര്‍ക്കാറാണ് അന്തിമമായി തീരുമാനിക്കുക. പ്ളസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യയാത്ര അനുവദിക്കുമെന്നാണ് എല്‍.ഡി.എഫ് വാഗ്ദാനമെന്നും മന്ത്രി പറഞ്ഞു.
സൗജന്യ യാത്ര നിര്‍ത്തലാക്കില്ല -ധനമന്ത്രി
കെ.എസ്.ആര്‍.ടി.സിയില്‍ വിദ്യാര്‍ഥികളുടെ സൗജന്യ യാത്ര നിര്‍ത്തലാക്കില്ളെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. കണ്‍സഷന്‍ ഒഴിവാക്കില്ളെന്നും കെ.എസ്.ആര്‍.ടി.സിക്ക് ലാഭം ഉണ്ടാക്കേണ്ടത് വിദ്യാര്‍ഥികളുടെ യാത്ര ഒഴിവാക്കിയിട്ടല്ളെന്നും മന്ത്രി പറഞ്ഞു. സൗജന്യയാത്ര ഒഴിവാക്കണമെന്നത് കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ അഭിപ്രായം മാത്രമാണ്.
നോട്ട് പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഇതിനെ മറികടക്കാന്‍ 1,400 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേമനിധി ഉടന്‍ കൊടുത്തുതീര്‍ക്കും. ജീവനക്കാരുടെ ശമ്പളം ഒന്നിന് ട്രഷറി വഴി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലോട്ടറി വില്‍പനയിലെ ലാഭം വില്‍പന നടത്തുന്ന ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍ക്കായി പരിഗണിക്കും. ഇവര്‍ക്ക് മുച്ചക്രവാഹനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.