18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ ഇവർക്ക് പട്ടയം

കാസർകോട്: കോളിയടുക്കത്തെ മോഹനനും ഓമനക്കും കേരള സര്‍ക്കാറിന്റെ രണ്ടാം നൂറുദിന പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടത്തിയ പട്ടയമേളയില്‍ മോഹ സാഫല്യം. ഇവരുടെ പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പാണ് പൂവണിഞ്ഞത്. സ്വന്തമായി വീട് പണിഞ്ഞെങ്കിലും ആ 10 സെന്റ് ഭൂമി സ്വന്തം പേരില്‍ പതിച്ചു കിട്ടിയ സന്തോഷം പങ്കുവെക്കുകയാണ് മോഹനനും ഓമനയും. ചെത്ത് തൊഴിലാളിയായ മോഹനന് ആറ് വര്‍ഷം മുമ്പ് ജോലിക്കിടയില്‍ സംഭവിച്ച അപകടത്തെ തുടര്‍ന്ന് ഉപജീവനമാര്‍ഗം നഷ്ടമായി. നിലവില്‍ കോളിയടുക്കം ടൗണില്‍ തട്ടുകട നടത്തിവരുകയാണ് ഈ 63കാരന്‍. കാലങ്ങളായുള്ള അലച്ചിലിനൊടുവില്‍ പട്ടയം ലഭിച്ചപ്പോള്‍ ഹൃദയം നിറഞ്ഞ് സര്‍ക്കാറിന് നന്ദി പറയുകയാണ് ഈ കുടുംബം. ഫോട്ടോ: മോഹനനും ഓമനയും പട്ടയമേളയില്‍ എടക്കടവ് കോളനിയിലെ മാണിക്കത്തിന് ഭൂമിയായി പൂടങ്കല്ല്: എടക്കടവ് കോളനിയിലെ മാണിക്കത്തിന് കാസര്‍കോട് താലൂക്കില്‍ 25 സെന്റ് ഭൂമി സ്വന്തമായി. 2015ല്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് ഇവര്‍ക്ക് ഭൂമി ലഭിച്ചത്. വൈകി ലഭിച്ച അവകാശപത്രത്തെ മുറുകെ പിടിച്ച് നിറഞ്ഞ മനസ്സോടെ മാണിക്കം സര്‍ക്കാറിന് നന്ദി പറഞ്ഞു. ഫോട്ടോ: എടക്കടവ് കോളനിയിലെ മാണിക്കം പട്ടയമേളയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.