നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ അപകടവളവുകള്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. മടിക്കൈ മേക്കാട്ട് റോഡിലെ കണിച്ചിറ വളവ്, മടിക്കൈ, മുണ്ടോട്ട് തായന്നൂര്‍ റോഡുകളിലെ വളവുകൾ എന്നിവിടങ്ങളിലാണ് അപകടങ്ങള്‍ നിത്യസംഭവമാകുന്നത്. 2000 മാര്‍ച്ച് മൂന്നിന് ഉദ്ഘാടനം ചെയ്ത മുണ്ടോല്‍ പാലത്തിലൂടെ ഒരു വാഹനത്തിന് മാത്രമേ കടക്കാനാകുന്നുള്ളൂ. മുണ്ടോട്ടുനിന്ന് ഇടുങ്ങിയ പാലം കഴിഞ്ഞാൽ ഉടന്‍ 'എസ്' വളവോടുകൂടിയ കൊടും കയറ്റമാണ്. ഭാവിയിൽ മലയോര മേഖലയില്‍നിന്നുള്ള ട്രക്കുകളൊക്കെ ഇതുവഴി കടന്നു വരും. ദിവസവും ഗതാഗതം മുടങ്ങുന്ന അവസ്ഥയാകും ഉണ്ടാകുകയെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനു മുമ്പ് നിർമിച്ച മടിക്കൈയിലെ കണിച്ചിറ പാലത്തിനൊക്കെ ഇതിലേറെ വീതിയുണ്ടെങ്കിലും നിര്‍മാണത്തിലെ അപാകത അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. നിരന്തരം അപകടം നടക്കുന്ന മേഖലയായി കണിച്ചിറ മാറി. ഇതിലേറെ ദുര്‍ഘടമാണ് മുണ്ടോട്ട്. ചെങ്കുത്തായ കയറ്റമുള്ള റോഡ് നവീകരണത്തില്‍ കയറ്റം കുറക്കാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല. പണ്ട് വര്‍ഷാവര്‍ഷം കവുങ്ങ് നിരത്തി നടപ്പാലം പണിയാറാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. കാഞ്ഞിരപ്പൊയില്‍ സ്‌കൂളിലേക്ക് മഴക്കാലത്ത് കുട്ടികളൊക്കെ ഭയന്നാണ് കടന്നുപോയിരുന്നത്. പലരും കാല്‍വഴുതി വീഴുന്നതും പതിവായിരുന്നു. പാലത്തിന്റെ നിർദേശമൊക്കെ പല തവണ മുടങ്ങിപ്പോയതോടെ എങ്ങനെയെങ്കിലും പാലം വന്നാല്‍ മതിയെന്നായി നാട്ടുകാര്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടുങ്ങിയ പാലം വന്നത്. പരപ്പയില്‍നിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള എളുപ്പ വഴിയാണ് മുണ്ടോട്ട് വഴിയുള്ള റോഡ്. പടം :- kanichir valavu.jpg മടിക്കൈ പഞ്ചായത്തിലെ കണിച്ചിറ വളവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.