ഡിജിറ്റല്‍ റീസര്‍വേക്ക്​ ജനകീയ കമ്മിറ്റികള്‍ക്ക് രൂപം നല്‍കും –മന്ത്രി എം.വി. ഗോവിന്ദന്‍

കാസർകോട്​: സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വേ ജനകീയ പങ്കാളിത്തത്തോടെ നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. ജനകീയ ഇടപെടലുകള്‍ ശക്തിപ്പെടുത്തുന്നതിനും സര്‍വേ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ജില്ലതലം മുതല്‍ പ്രാദേശികതലം വരെ ജനകീയ കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. ഈ കമ്മിറ്റികളെ ഉപയോഗിച്ചായിരിക്കും ഓരോ പ്രദേശത്തും ഡിജിറ്റല്‍ സര്‍വേ ആസൂത്രണവും നടപ്പാക്കലുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ റീസർവേ നടപടികള്‍ ആരംഭിക്കുന്നതി​ന്റെ ഭാഗമായി നടന്ന ശിൽപശാല ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ നാല് താലൂക്കുകളിലായി 129 വില്ലേജുകളാണുള്ളത്. അതില്‍ 23 വില്ലേജുകളുടെ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയായി. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ സ്വാഗതവും ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നന്ദിയും പറഞ്ഞു. survey2survey ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേ നടത്തുന്നതി​ന്റെ ഭാഗമായി ജനപ്രതിനിധികള്‍ക്ക് സംഘടിപ്പിച്ച ശില്‍പശാല മന്ത്രി എം.വി. ഗോവിന്ദന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.