എയിംസ്​: ആവേശമായി മനുഷ്യച്ചങ്ങല

കാസർകോട്​: കേന്ദ്രം പ്രഖ്യാപിച്ച എയിംസ്​ കാസർകോടിന്​ വേണമെന്നാവശ്യപ്പെട്ട്​ എയിംസ്​ ജനകീയ കൂട്ടായ്​മയുടെ നേതൃത്വത്തിൽ നടന്ന മനുഷ്യച്ചങ്ങലയിൽ ആയിരങ്ങൾ അണിനിരന്നു. പുതിയ ബസ് സ്​റ്റാൻഡിനു സമീപം നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തോടനുബന്ധിച്ചാണ്​ മനുഷ്യച്ചങ്ങല തീർത്തത്​. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കണ്ണിചേർന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള സാമൂഹിക പ്രവർത്തകൻ സഞ്ജയ്‌ മംഗള ഗോപാൽ മനുഷ്യച്ചങ്ങല ഉദ്​ഘാടനം ചെയ്തു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. അമ്പലത്തറ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി, സി.ആർ. നീലകണ്ഠൻ, എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സംസ്ഥാന പ്രസിഡന്റ്‌ സോണിയ ജോർജ്, സുൽഫത്ത്, മുഹമ്മദ്‌ പാക്യാര, സുബൈർ പടുപ്പ്, കാസർകോട്​ നഗരസഭ മുൻ ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹിം, മുഹമ്മദ്‌ സിദ്ദീഖ്, മുംതാസ് സമീറ, സൈബുന്നിസ, ആനന്ദൻ പെരുമ്പള, ഫറീന കോട്ടപ്പുറം, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ഗണേശൻ അരമങ്ങാനം, ഷാഫി കല്ലുവളപ്പിൽ, സി.എൽ. ഹമീദ്, ഖാദർ പാലോത്ത്, ഫാറൂഖ് കാസ്മി, സലാം കളനാട്, ഉസ്മാൻ കടവത്ത്, അഷ്‌റഫ്‌ എരുതുംകടവ്, ഇസ്മായിൽ ബാലടുക്കം, മുരളീധരൻ പടന്നക്കാട്, ചിദാനന്ദൻ കാനത്തൂർ, മൗവ്വൽ മുഹമ്മദ്‌ മാമു, സാലിം ബേക്കൽ, മൂസ ബി. ചെർക്കള, ചന്ദ്രൻ എൻ. പുതുക്കൈ, അബ്ദുൽ ലത്തീഫ് കുമ്പള, യൂസുഫ് ചെമ്പിരിക്ക, സാഹിദ ഇല്യാസ്, ഷാനിദ ഹാരിസ്, ഗീത ജോൺ എന്നിവർ സംസാരിച്ചു. നാസർ ചെർക്കളം സ്വാഗതവും സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു. aiims manushya changala എയിംസ്​ ജനകീയ കൂട്ടായ്​മ കാസർകോട്​ നഗരത്തിൽ തീർത്ത മനുഷ്യച്ചങ്ങലയിൽ സാമൂഹിക പ്രവർത്തകൻ സഞ്ജയ്‌ മംഗള ഗോപാൽ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.