'കോട്ടച്ചേരി മേൽപാലം ഉടന്‍ തുറക്കണം'

blurb: മെമു വരുമ്പോള്‍ പാസഞ്ചര്‍ വണ്ടി നിര്‍ത്തലാക്കരുത് കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വേ മേൽപാലം എത്രയും പെട്ടെന്ന് ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്ന് കാഞ്ഞങ്ങാട് റെയില്‍വേ പാസഞ്ചേഴ്‌സ് ആവശ്യപ്പെട്ടു. കണ്ണൂര്‍ - മംഗളൂരു മെമു ട്രെയിന്‍ സര്‍വിസ് റിപ്പബ്ലിക് ദിനത്തില്‍ ആരംഭിക്കാനുള്ള റെയില്‍വേ തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു. നിലവിലെ കണ്ണൂര്‍ - മംഗളൂരു പാസഞ്ചറി​‍ൻെറ സമയത്താണ് മെമു ആരംഭിക്കുന്നത്. ഇതോടെ പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തലാക്കരുതെന്നും സമയത്തില്‍ മാറ്റംവരുത്തി ഇരു ട്രെയിനുകളും സര്‍വിസ് നടത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ്​ ടി. മുഹമ്മദ് അസ്​ലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.മുകുന്ദപ്രഭു, ഫസല്‍ റഹിമാന്‍, കെ.എസ്. ഹരി, ബാബു കോട്ടപ്പാറ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.