നീലേശ്വരം: കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ താലൂക്ക് ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ അത്യാവശ്യ കാര്യങ്ങൾക്കുമാത്രം ആശുപത്രിയിൽ എത്തണം. എൻ.സി.ഡി രോഗികൾക്ക് പകരക്കാരെ വിട്ട് രണ്ടുമാസത്തേക്കുള്ള ഗുളിക വാങ്ങാം. ഉച്ചക്ക് ഒരുമണി വരെയാണ് ഒ.പി സമയം. ഉച്ചക്ക് ഒരു മണിക്കുശേഷം അടിയന്തര കേസുകൾ മാത്രമേ ചികിത്സിക്കുകയുള്ളൂ. അതുകൊണ്ട് ഒരു മണിക്കുശേഷം അടിയന്തര കേസുകൾക്കുവേണ്ടി മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ. എ. ജമാൽ അഹമ്മദ് അറിയിച്ചു. സ്രവപരിരോധന രോഗലക്ഷണമുള്ളവർക്കുമാത്രം നടത്തും. പഴയപോലെ മുഴുവൻ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരും സ്രവപരിശോധന ചെയ്യേണ്ടതില്ല. ഇവർ ഒരാഴ്ച കോവിഡ് പ്രോട്ടോകോൾ പാലിച്ച് ജാഗ്രതയോടെ കഴിഞ്ഞാൽ മതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.