ബാസ്കറ്റ് ബാൾ പരിശീലനം

ചെറുവത്തൂർ: പരിമിതികൾക്കിടയിലും കായികതാരങ്ങളെ ചേർത്തുപിടിച്ച് കാടങ്കോട് ജയ്ഹിന്ദ് ക്ലബ്. ബാസ്കറ്റ് ബാൾ പരിശീലനത്തിനായി എത്തുന്ന കുട്ടികൾക്ക് മികച്ച രീതിയിലുള്ള പരിശീലനം നൽകാനുള്ള കോർട്ട് ചെറുവത്തൂർ പഞ്ചായത്തിലില്ല. ആകെയുള്ളത് കാടങ്കോട് ഗവ. ഫിഷറീസ് യു.പി സ്കൂളി​ന്റെ കോർട്ടാണ്. ഇതാണെങ്കിൽ കാലപ്പഴക്കത്താൽ വേണ്ടതുപോലെ ഉപയോഗപ്രദവുമല്ല. എന്നിട്ടും ഇവിടെ വെച്ചുതന്നെ നിരവധി കുട്ടികൾക്ക് മികച്ച പരിശീലനം നൽകുകയാണ് ക്ലബ് അധികൃതർ. ഇവിടത്തെ കോർട്ട് പൊട്ടിപ്പൊളിഞ്ഞതിനാൽ പകുതി സ്ഥലം ഉപയോഗിച്ചാണ് കുട്ടികൾക്ക് നിലവിൽ പരിശീലനം നൽകുന്നത്. ചെറുവത്തൂർ പഞ്ചായത്തിലെ ഒരേയൊരു മുൻ ജില്ല ബാസ്കറ്റ് ബാൾ ചാമ്പ്യൻസ് ക്ലബാണ് ജയ്ഹിന്ദ്. ഹാഫ് കോർട്ടിൽനിന്നുകൊണ്ട് നൂറിൽപരം വിദ്യാർഥികൾക്കാണ് സമ്മർ കോച്ചിങ് ക്യാമ്പ് സംഘടിപ്പിച്ച് പരിശീലനം നൽകുന്നത്. ജില്ല ബാസ്കറ്റ് ബാൾ അസോസിയേഷനുമായ സഹകരിച്ചാണ് പരിശീലനം. സുദീപ് ബോസ്, ബാബുരാജ് മുട്ടത്ത്, ടി.കെ. വിനോദ്, എം. ശരത്ത്, കെ. സൗമേഷ്, എം. ബനീഷ്, എം. സുധീപ്, ശരത് കാരക്കടവത്ത് തുടങ്ങിയ മികച്ച കായികതാരങ്ങൾക്ക് കീഴിലാണ് പരിശീലനം പുരോഗമിക്കുന്നത്. പടം.. കാടങ്കോട് ജയ്ഹിന്ദ് വായനശാലയുടെ നേതൃത്വത്തിൽ നടത്തിവരുന്ന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.