പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു

കാസർകോട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പരപ്പ ബ്ലോക്ക് പരിധിയിലെ രാജപുരത്ത് പ്രവര്‍ത്തിച്ചുവരുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2022-2023 വര്‍ഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവര്‍ഗ, ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനത്തിന് അര്‍ഹത. അപേക്ഷകൾ മേയ് 25നകം പരപ്പ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ എത്തിക്കണം. കുറന്തൂര്‍ അമ്പലം-ചേണുങ്കാല്‍ റോഡിന് പത്തു ലക്ഷം കാഞ്ഞങ്ങാട്: നഗരസഭക്ക് കീഴിലെ കുറന്തൂര്‍ അമ്പലം-ചേണുങ്കാല്‍ റോഡ് നവീകരിക്കാന്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയുടെ 2021-22ലെ പ്രത്യേക വികസന നിധിയില്‍നിന്ന് പത്തു ലക്ഷം രൂപ അനുവദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.