എസ്.പി.സി ഫുട്ബാൾ: ഉദിനൂർ ഗവ. ഹയർ സെക്കൻഡറി ജേതാക്കൾ

തൃക്കരിപ്പൂർ: ലഹരിമുക്തി പ്രചാരണ കാമ്പയി​നിന്റെ ഭാഗമായി ജില്ല എക്സൈസ് വകുപ്പും ജില്ല സ്റ്റുഡന്റ് പൊലീസ് കാഡറ്റ്സും ചേർന്ന് സംഘടിപ്പിച്ച കാഞ്ഞങ്ങാട് സബ് ഡിവിഷൻ ഫുട്ബാളിൽ ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ടീം ജേതാക്കളായി. ഡിവിഷന് കീഴിലെ 12 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ മടിക്കൈ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ടീമിനെയാണ് ഫൈനലിൽ തോൽപിച്ചത്. സമാപനച്ചടങ്ങിൽ ചന്തേര സബ് ഇൻസ്പെക്ടർ എം.വി. ശ്രീദാസ് ട്രോഫി നൽകി. കാഞ്ഞങ്ങാട് കൺട്രോൾ റൂം എസ്.ഐ കെ. മധു അധ്യക്ഷത വഹിച്ചു. എസ്.പി.സി ഓഫിസ് അസി. കെ. അനൂപ്, സ്പോർട്സ് കൗൺസിൽ ജില്ല വൈസ് പ്രസിഡന്റ് പി.പി. അശോകൻ, കെ.വി. മധുസൂദനൻ, കെ.വി. ബിജു, ഗ്ലാൻസി അലക്സ്, കെ. മധുസൂദനൻ എന്നിവർ സംസാരിച്ചു. നേരത്തെ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.എ. മാത്യു ഉദ്ഘാടനം ചെയ്തു. പടംTkp football എസ്.പി.സി കാഞ്ഞങ്ങാട് സബ് ഡിവിഷൻ ഫുട്ബാൾ ജേതാക്കളായ ഉദിനൂർ ഗവ. എച്ച്.എസ്.എസ് ടീമിന് ചന്തേര സബ് ഇൻസ്പെക്ടർ എം.വി. ശ്രീദാസ് സമ്മാനം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.