മടിക്കൈയിൽ പെട്ടിക്കട കത്തിനശിച്ചു

നീലേശ്വരം: മടിക്കൈ അമ്പലത്തുകര നിർമാണം നടക്കുന്ന ടി.എസ്. തിരുമുമ്പ് സ്മാരകത്തിനു മുന്നിലെ തട്ടുകട കത്തിനശിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ ചൂട്ടക്കാട്ടെ അപ്പുക്കുട്ടന്റെ പെട്ടിക്കടയാണ് കത്തിനശിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. തീ പടർന്നതിനെ തുടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. കാഞ്ഞങ്ങാട് അഗ്നിശമനസേന സ്ഥലത്ത് കുതിച്ചെത്തി. ഒരു മണിക്കൂറോളം നീണ്ട ശ്രമഫലമായാണ് തീ പൂർണമായും അണച്ചത്. കടയിലെ മറ്റ് രണ്ട് സിലിണ്ടറുകൾ സംരക്ഷിക്കാൻ സാധിച്ചു. കാഞ്ഞങ്ങാട് അസി. സ്റ്റേഷൻ ഓഫിസർ കെ. സതീഷ്, ഓഫിസർമാരായ ഇ. ഷിജു, അതുൽ മോഹൻ, ഡ്രൈവർ എസ്. ശ്രീകുമാർ, ഹോംഗാർഡ് പി. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ഇരു വൃക്കയും മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേനയനായ അപ്പുക്കുട്ടന് ലയൺസ് ക്ലബാണ് രണ്ടു വർഷം മുമ്പ് പെട്ടിക്കട നൽകിയത്‌. കടയിൽ വൈദ്യുതി ഇല്ലാത്തത് കാരണം ബുധനാഴ്ച അമ്പതിനായിരം രൂപ മുടക്കി പുതിയ ബാറ്ററിയും സോളാർ പാനലും വാങ്ങിവെച്ചിരുന്നു. ഇത് പൂർണമായും കത്തിയമർന്നു. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. nlr kada മടിക്കൈ അമ്പലത്തുകരയിൽ കത്തിനശിച്ച അപ്പുക്കുട്ടന്റെ പെട്ടിക്കട

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.