തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്‍െറ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. തിരുവനന്തപുരം വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്.പി രാജേന്ദ്രന്‍െറ നേതൃത്വത്തിലെ സംഘമാണ് വ്യാഴാഴ്ച വൈകീട്ട് എബ്രഹാമിന്‍െറ വസതിയിലത്തെി മൊഴിയെടുത്തത്.
അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് പരാതിക്കാരന്‍ ജോമോന്‍ പുത്തന്‍പുരക്കലിന്‍െറ മൊഴി നേരത്തേ വിജിലന്‍സ് എടുത്തിരുന്നു. പരാതിക്കാരന്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എബ്രഹാമിന്‍െറ മൊഴിയെടുത്തത്. ഇതിനായി പ്രത്യേകം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുത്തത്.
തനിക്കെതിരായ ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് എബ്രഹാം മൊഴി നല്‍കി.
സിവില്‍ സര്‍വിസ് രംഗത്ത് നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്ന തന്നെ തേജോവധം ചെയ്യാന്‍ ചിലര്‍ നടത്തുന്ന നീക്കങ്ങളാണ് പരാതിക്കാധാരമെന്നും അദ്ദേഹം മൊഴി നല്‍കി. അതേസമയം, മൊഴിയില്‍ ചില പൊരുത്തക്കേടുകളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു.
നേരത്തേ, എബ്രഹാമിന്‍െറ വസതിയുടെ അളവ് തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ്സംഘം അദ്ദേഹത്തിന്‍െറ വീട്ടിലത്തെിയത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. അഡീഷനല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍െറ മൊഴി രേഖപ്പെടുത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാത്തതാണ് വിവാദങ്ങള്‍ക്കാധാരം.
ഇതുമായി ബന്ധപ്പെട്ട് എസ്.പി രാജേന്ദ്രന് വിജിലന്‍സ് എ.ഡി.ജി.പി ഷേഖ് ധര്‍വേശ് സാഹിബ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്മേല്‍ രാജേന്ദ്രന്‍ കഴിഞ്ഞദിവസം മറുപടി നല്‍കി. ഇതു പരിശോധിച്ച വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് രാജേന്ദ്രനെതിരായ നടപടിയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാനിരിക്കുകയാണ്. ഇതിനിടെയാണ് എബ്രഹാമിന്‍െറ മൊഴിയെടുക്കുന്നത്. കോടതിനിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡയറക്ടറുടെ നിര്‍ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.