തിരുവനന്തപുരം/തൊടുപുഴ: ഇടുക്കി ജില്ലയിൽ മൂന്ന് പേർക്ക് കോവിഡുണ്ടെന്ന് കലക് ടർ അറിയിെച്ചങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ പതിവ് വാർത്താസമ്മേളനത്തിൽ അ ത് സ്ഥിരീകരിച്ചില്ല. രോഗം സ്ഥിരീകരിക്കുന്നതിലെ ആശയക്കുഴപ്പം വ്യക്തമാക്കുന് നതായി ഇരുവരുടെയും അറിയിപ്പുകൾ. ആശയക്കുഴപ്പം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച ്ചപ്പോൾ രോഗമുണ്ടായാൽ അതിെൻറ ഭാഗമായി ചികിത്സക്ക് അയക്കുന്നതിൽ പ്രശ്നമിെല്ല ന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇക്കാര്യത്തിൽ ഒരു പരിശോധന കൂടി നടത്തേണ്ടതുണ്ടെന്നും അതുകൊണ്ടാണ് പറയാത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോഴിക്കോട്ട് കോവിഡ് ബാധിച്ച കുട്ടിയുടെ രോഗം രക്ഷിതാക്കളും ഡോക്ടറും അറിയാൻ വൈകിയെന്ന ആക്ഷേപത്തെ കുറിച്ച ചോദ്യത്തിന് അത് പ്രത്യേകമായി പരിേശാധിക്കണമെന്നായിരുന്നു പ്രതികരണം. ഇപ്പോൾ ഒരു കേസ് പ്രത്യേകമായി ചോദിച്ചാൽ തനിക്ക് പറയാനാകുമോ?. റിസൾട്ട് വൈകുന്ന പ്രശ്നമില്ല. റിസൾട്ട് വന്നാൽ കാര്യങ്ങൾ ബന്ധപ്പെട്ടവരെ അപ്പോൾ തന്നെ അറിയിച്ച് ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ട്. ഇടുക്കി കലക്ടർ പറഞ്ഞ കേസുകളിൽ പരിശോധിച്ച് ഒന്നുകൂടി വ്യക്തത വരുത്തണം. അതിന് ശേഷമേ പൊസിറ്റിവ് ഗണത്തിൽ പെടുത്തുകയുള്ളൂ.
േരാഗം സ്ഥിരീകരിക്കുന്നതിൽ ഒരു ആശയക്കുഴപ്പവുമില്ല. ഒരാൾക്ക് രോഗമുണ്ടോ എന്ന് സംശയം തോന്നിയാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. അത് നടന്നിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തെ ഏത് ഗണത്തിൽ പെടുത്തണമെന്ന് സംബന്ധിച്ച് വ്യക്തത വരുത്തണം. പ്രത്യേകമായി അയച്ച 3100 സാമ്പിളുകളിൽ മൂന്നും സാധാരണ പരിശോധനയുടെ ഭാഗമായി ഒന്നും അടക്കം നാലെണ്ണമാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ആരോഗ്യമന്ത്രിയുടെ ഓഫിസ് ഡി.എം.ഒക്ക് നിർദേശം നൽകിയതനുസരിച്ച് കലക്ടർ എച്ച്.ദിനേശൻ ബന്ധപ്പെടുകയും കോവിഡ് ബാധിതരുടെ വിവരം പുറത്തു വിടുകയുമായിരുന്നു. കൂടിയ സമ്പർക്കവ്യാപന സാധ്യത കണക്കിലെടുത്ത് കലക്ടർ മുഖ്യമന്ത്രിയുടെ ഓഫിസുമായും ബന്ധപ്പെട്ടശേഷമാണ് മാധ്യമങ്ങളെ അറിയിച്ചത്.
എന്നാൽ, പിന്നീട് മുഖ്യമന്ത്രി മലക്കംമറിഞ്ഞതാണ് വൈകീട്ടത്തെ അദ്ദേഹത്തിെൻറ നിലപാടിലൂടെ വ്യക്തമാകുന്നത്. കോവിഡ് നെഗറ്റിവ് ആണെങ്കിൽ മാത്രം നേരിട്ട് ഡോക്ടറെ അറിയിക്കുകയും പോസിറ്റിവ് എങ്കിൽ ഫലം നേരെ തിരുവനന്തപുരത്തയച്ച് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുമാണ് ചെയ്യുക. എന്നാൽ, തലേന്ന് സ്ഥിരീകരിച്ച കേസുകൾ പി.ആർ.ഡിക്ക് നൽകിയെങ്കിലും വിട്ടുപോയ സാഹചര്യത്തിലാണ് കോവിഡ് ബാധിതരുടെ വിവരം താൻ തന്നെ അറിയിച്ചതെന്നാണ് കലക്ടർ പറയുന്നത്. പരിശോധനാഫലം പൂർണമാണെന്ന് വ്യക്തമാക്കിയ കലക്ടർ, ഇതു സംബന്ധിച്ച വാർത്ത പി.ആർ.ഡി വഴി മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.