കല്ലറ: ജപ്തി നോട്ടീസ് ലഭിച്ചതിൽ മനം നൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി. മുതുവിള അരുവിപ്പുറം കൊച്ചുവിള തടത്തരികത്ത് വീട്ടിൽ ഷാജി (51) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഭരതന്നൂരിൽ ടയർ കട നടത്തിയിരുന്ന ഷാജി 2018 ൽ തന്റെ ഏഴര സെന്റും വീടും പണയപ്പെടുത്തി കേരള ബാങ്ക് കാരേറ്റ് ശാഖയിൽ നിന്ന് എഴു ലക്ഷം രൂപ വായ്പയെടുത്തിരുന്നു.
ഒന്നര ലക്ഷം രൂപയോളം അടച്ചിരുന്നെങ്കിലും ഇപ്പോൾ 12 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ അടയ്ക്കണമെന്ന നോട്ടീസ് ബുധനാഴ്ച വില്ലേജ് ഓഫിസിൽ നിന്ന് ലഭിച്ചിരുന്നത്രെ. ഇത് ലഭിച്ചതു മുതൽ ഷാജി അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കൾ അറിയിച്ചു.
രണ്ടര വർഷം മുമ്പ് പ്രമേഹ രോഗം ബാധിച്ച് കാൽ മുറിക്കേണ്ടിവന്ന ഷാജി ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. ഭാര്യ: മഞ്ജു. മകൻ: അഭയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.