കൊച്ചി: കോവിഡ് രോഗികൾക്ക് ആധുനിക ചികിത്സയാണ് നൽകേണ്ടതെന്നതിനാൽ അലോപ്പതി മാത ്രമാണ് നിർദേശിച്ചിട്ടുള്ളതെന്ന് സംസ്ഥാന സർക്കാർ. അതേസമയം, ഹോമിയോ അടക്കം മറ് റ് രീതികൾ രോഗപ്രതിരോധത്തിന് ഉപയോഗിക്കാൻ തടസ്സമില്ലെന്നും ൈഹകോടതിയിൽ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു.
കോവിഡ് രോഗ - പ്രതിരോധ ചികിത്സകൾ നടത്താൻ ഹോമിയോപ്പതി ഡോക്ടർമാരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി അഡ്വ. എം.എസ്. വിനീത് നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം.
ആയുർവേദ ചികിത്സ നടത്താൻ അനുമതി നൽകിയിട്ടുണ്ടെന്ന വാദം ശരിയല്ലെന്നും രോഗം വരാതിരിക്കാനും സുഖം പ്രാപിച്ച രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള ചികിത്സക്കുമാണ് ആയുർവേദത്തിന് അനുമതി നൽകിയിട്ടുള്ളതെന്നും സർക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.