തിരുവനന്തപുരം: എൺപതുകാരി പാറുവും മകൾ രാഗിണിയും കൊച്ചുമകൾ രജനിയും ഒറ്റ ബെഞ്ചി ൽ പരീക്ഷക്കിരുന്നു. സാക്ഷരതാമിഷനും തിരുവനന്തപുരം നഗരസഭയും ചേർന്ന് നടത്തുന്ന അ ക്ഷരശ്രീ സാക്ഷരത പരീക്ഷയിലാണ് മൂന്ന് തലമുറ ഒന്നിച്ചത്. പരീക്ഷ കഴിഞ്ഞിറങ്ങിയപ് പോൾ പാറുവിനോട് 32കാരി കൊച്ചുമകൾ രജനിയുടെ ചോദ്യം ‘എങ്ങനെയുണ്ടായിരുന്നു’? ‘കണ ക്ക് കട്ടിയാ മക്കളേ’ സങ്കടഭാവത്തിൽ മറുപടി. ‘മക്കൾക്ക് എങ്ങനെ?’. ‘എളുപ്പമായിരുന്നു’ ‘അമ്മക്ക് എങ്ങനെ’ പിന്നെ രജനിയുടെ ചോദ്യം 48കാരിയായ മാതാവ് രാഗിണിയോടായി. ‘കുഴപ്പമില്ലായിരുന്നു’.
പാറുവിെൻറ നാല് മക്കളിൽ മൂന്നാമത്തെയാളാണ് രാഗിണി. ജീവിതത്തിൽ വിദ്യാഭ്യാസം ഇല്ലാത്തതിെൻറ കുറവ് നന്നായി അനുഭവിച്ചത് വിവരിച്ച മൂവരും പരീക്ഷാ ഹാൾ വിട്ടത് ഇനിയും പഠിക്കണമെന്ന തീരുമാനത്തോടെ. ‘അക്ഷരശ്രീ’ പദ്ധതിയെപ്പറ്റി അറിഞ്ഞപ്പോൾതന്നെ രജനി വിദ്യാർഥിയാകാൻ തീരുമാനിച്ചിരുന്നു. മകൾ പഠിക്കാൻ പോകുന്നതറിഞ്ഞ് അമ്മ രാഗിണിയും അമ്മൂമ്മ പാറുവും ഒപ്പം കൂടി.
കണ്ണമ്മൂല പുത്തൻപാലത്ത് നഗരസഭയുടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു പരീക്ഷ. പുത്തൻപാലം പത്മനാഭൻ നഗർ നിവാസികളായ 35 പേരായിരുന്നു ഇവിടെ പരീക്ഷയെഴുതിയത്. എൺപതുകാരി കമലമ്മയും അമ്പത്തിനാലുകാരി മകൾ മല്ലികയും ഇവിടെ പരീക്ഷ എഴുതാനെത്തി. അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടർവിദ്യാഭ്യാസം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന ‘അക്ഷരശ്രീ’ പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ 24 വാർഡുകളിലായി 697 പേർ പരീക്ഷയെഴുതി.
പി.ടി.പി നഗറിൽ പരീക്ഷയെഴുതിയ ലക്ഷ്മിയാണ് (91) പ്രായം കൂടിയ പരീക്ഷാർഥി. കാഞ്ഞിരംപാറയിൽ പരീക്ഷയെഴുതിയ ജിജിയാണ് (26) ഇളമുറക്കാരി. പുത്തൻപാലത്ത് നഗരസഭയുടെ കമ്യൂണിറ്റി ഹാളിൽ അമ്പത്തിയാറുകാരി ഉഷക്ക് ചോദ്യപേപ്പർ നൽകി സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല പരീക്ഷ ഉദ്ഘാടനം ചെയ്തു. വായന, എഴുത്ത്, കണക്ക് എന്നിവയെ ആസ്പദമാക്കി 100 മാർക്കിനാണ് മികവുത്സവം സംഘടിപ്പിച്ചത്. 30 മാർക്കാണ് വിജയിക്കാൻ വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.