തിരുവനന്തപുരം: പത്തനംതിട്ട തണ്ണിത്തോട് കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർഥിനിയുടെ കുടുംബത്തിനുനേരെ അക് രമം നടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് ചേർന്നതല്ല. ഇത്തരം കുത്സിതപ്രവർത്തനം നടത്തുന്നവരെ ഒറ്റപ്പെടുത്താൻ നാടും നാട്ടുകാരും തയാറാകണം.
സമൂഹമാധ്യമങ്ങൾ വഴി കുടുംബത്തിന് നേരെ കുപ്രചാരണങ്ങൾ നടന്നു. പിതാവിനുനേരെ വധഭീഷണിയുമുണ്ടായി. ഇത് സംബന്ധിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിലുള്ള പ്രതികാരമായാണ് ആക്രമണം നടന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.
കുറ്റക്കാർ ഏത് പാർട്ടിക്കാരായാലും വീട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.