തൃശൂര്‍: ഹൈസ്കൂളുകളില്‍ ബയോളജി പഠിപ്പിക്കാന്‍ യോഗ്യതയുള്ള അധ്യാപകരെ നിയോഗിക്കണമെന്നും അതിന് തടസ്സമുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ പരിഹരിക്കണമെന്നും സംസ്ഥാന ബാലാവകാശ കമീഷന്‍ ഉത്തരവിട്ടു. സംസ്ഥാനത്തെ പല ഹൈസ്കൂളുകളിലും ബയോളജി പഠിപ്പിക്കുന്നത് ഫിസിക്കല്‍ സയന്‍സ് അധ്യാപകരാണെന്നും ഇത് നിയമവിരുദ്ധവും ബാലാവകാശ ലംഘനവുമാണെന്നും ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകന്‍ എം.എന്‍. സോദരന്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
ബയോളജി ഉത്തരക്കടലാസ് മൂല്യനിര്‍ണയംപോലും ഫിസിക്കല്‍ സയന്‍സ് അധ്യാപകര്‍ നടത്തുന്നുണ്ട്. ബിരുദ തലത്തിലോ ബി.എഡിനോ ബയോളജി പഠിച്ചവരല്ല ഈ അധ്യാപകര്‍. സ്റ്റാഫ് ഫിക്സേഷനില്‍ സയന്‍സ് വിഷയത്തില്‍ തസ്തിക അനുവദിക്കുന്നതിലെ പോരായ്മയാണെങ്കില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍ എന്നിവര്‍ ഇടപെട്ട് പരിഹരിക്കണം. കമീഷന്‍െറ ഉത്തരവില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.