ചികിത്സാസഹായം: ബാങ്ക് അക്കൗണ്ട് നമ്പര്‍ മാറ്റി പണം തട്ടിയ യുവാവ് അറസ്റ്റില്‍


അടൂര്‍: ചികിത്സാ ധനസഹായം അഭ്യര്‍ഥിച്ചു നല്‍കിയ ഫേസ്ബുക് പോസ്റ്റിലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ മാറ്റി സ്വന്തം അക്കൗണ്ട് നമ്പര്‍ ചേര്‍ത്ത് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ബി.കോം അവസാന വര്‍ഷ വിദ്യാര്‍ഥി എറണാകുളം ആലുവ മറ്റൂര്‍ വില്ളേജില്‍ യോര്‍ധനപുരം കാട്ടില്‍ പുത്തന്‍വീട്ടില്‍ ഉണ്ണികൃഷ്മ പൈ (20)യെയാണ് അടൂര്‍ സി.ഐ എം.ജി സാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ. സന്തോഷ്കുമാര്‍, ആര്‍. രാധാകൃഷ്ണന്‍, ബദറുല്‍ മുനീര്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. മരത്തില്‍നിന്ന് വീണ് നട്ടെല്ലിനു പരിക്കേറ്റു ചികിത്സയിലിരിക്കുന്ന പെരിങ്ങനാട് തെക്കുംമുറി പുല്ലുംവിളയില്‍ വീട്ടില്‍ തങ്കപ്പന്‍െറ മകന് സഹായം അഭ്യര്‍ഥിച്ചാണ് ബാങ്ക് അക്കൗണ്ട് രേഖപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഈ അക്കൗണ്ട് നമ്പര്‍ തിരുത്തി സൗത് ഇന്ത്യന്‍ ബാങ്ക് കാലടി ബ്രാഞ്ചിലെ ഉണ്ണികൃഷ്ണപൈയുടെ നമ്പര്‍ പ്രദര്‍ശിപ്പിച്ച് ധനസഹായമായി കിട്ടുന്ന പണം പിന്‍വലിച്ചെടുത്തതായാണ് കേസ്. സഹായം അഭ്യര്‍ഥിച്ച ആളുടെ ഫോണ്‍ നമ്പര്‍ അഭ്യര്‍ഥനയില്‍നിന്ന് മാറ്റാതിരുന്നതാണ് കേസിനു വഴിത്തിരിവായത്. പണം നിക്ഷേപിച്ചവരില്‍ ഒരാള്‍ ഈ ഫോണ്‍ നമ്പറില്‍ വിളിക്കുകയും സൗത് ഇന്ത്യന്‍ ബാങ്കില്‍ പണം നിക്ഷേപിച്ചത് അറിയിക്കുകയും ചെയ്തപ്പോള്‍ തങ്ങള്‍ക്ക് എസ്.ബി.ടിയിലാണ് അക്കൗണ്ടെന്ന് പറയുകയും സംശയം തോന്നിയ തങ്കപ്പന്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ജില്ലാ സൈബര്‍ സെല്ലിന്‍െറ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. എത്ര രൂപ തട്ടിയെടുത്തു എന്നത് കണ്ടത്തെുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൊലീസ് ആരംഭിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.