തെരുവുനായ മുക്ത ഇന്ത്യക്ക് വേണ്ടി ചിറ്റിലപ്പള്ളിയുടെ സത്യാഗ്രഹം ഇന്ന്

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഇന്ന് ഡല്‍ഹിയില്‍ സത്യാഗ്രഹമിരിക്കും. പേ വിഷമരുന്ന്, തെരുവുനായ മുക്ത ഇന്ത്യ എന്നീ ആവശ്യങ്ങളുന്നനയിച്ച് ഡല്‍ഹി ജന്തര്‍മന്തറിലാണ് ഏകദിന സത്യാഗ്രഹം.

ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന തെരുവുനായ ശല്യം ഇന്ത്യയിലെ ഒരു പ്രധാന പ്രശ്‌നമാണ്. എന്നാൽ വിഷയത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ല എന്നാണ് ആരോപണം. റാബീസ് ഫ്രീ, സ്‌ട്രേ ഡോഗ് ഫ്രീ ഇന്ത്യ എന്ന വിഷയങ്ങൾ ഉന്നയിച്ച് വിഷയത്തിൽ ദേശീയ ശ്രദ്ധ നേടിയെടുക്കാനാണ് ചിറ്റിലപ്പിള്ളിയുടെ ശ്രമം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.