സ്പീക്കര്‍ തെരഞ്ഞെടുപ്പ്​: ​വോ​െട്ടടുപ്പ്​ തുടങ്ങി

തിരുവനന്തപുരം: 14ാം നിയമസഭയുടെ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോെട്ടടുപ്പ് തുടങ്ങി. പ്രോ ടെം സ്പീക്കര്‍ എസ്. ശര്‍മയുടെ അധ്യക്ഷതയില്‍ രാവിലെ ഒമ്പതിനാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. സഭയിലെ കക്ഷിനില പ്രകാരം ഇടതുമുന്നണിക്ക് കാര്യമായ വെല്ലുവിളിയില്ല. പൊന്നാനിയില്‍നിന്ന് വിജയിച്ച സി.പി.എമ്മിലെ പി. ശ്രീരാമകൃഷ്ണന്‍ സ്പീക്കറാകും.  കോണ്‍ഗ്രസിലെ വി.പി. സജീന്ദ്രനാണ് െഎക്യമുന്നണിയുടെ സ്പീക്കർ സ്ഥാനാർഥി.

ഇരു സ്ഥാനാര്‍ഥികളും വ്യാഴാഴ്ച പത്രിക സമര്‍പ്പിച്ചു. ശ്രീരാമകൃഷ്ണന്‍ മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ചു. സ്പീക്കറെന്ന നിലയില്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ പ്രവര്‍ത്തിക്കണമെന്ന് വി.എസ് ഉപദേശിച്ചു. സഭയില്‍ സമയക്രമം പാലിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

സഭയില്‍ 91 അംഗങ്ങളാണ് ഇടതുമുന്നണിക്ക്. യു.ഡി.എഫിന് 47 ഉം. ഒരു ബി.ജെ.പി അംഗവും സ്വതന്ത്രനായ പി.സി. ജോര്‍ജും ഇതിന് പുറമെയുണ്ട്. ഇവരുടെ നിലപാട്  സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വെല്ലുവിളി ആകില്ല. ഒ.രാജഗോപാലും പി.സി. ജോര്‍ജും ആര്‍ക്ക് വോട്ടുചെയ്യുന്നെന്ന കൗതുകവുമുണ്ട്.

വോെട്ടടുപ്പിൽ നിന്ന് വിട്ടുനിൽക്കില്ലെന്നും മെറിറ്റ് അടിസ്ഥാനത്തിൽ സ്ഥാനാർഥിക്ക് നിഷ്പക്ഷമായി വോട്ടുചെയ്യുമെന്നും ബി.ജെ.പി എം.എൽ.എ ഒ രാജഗോപാൽ പറഞ്ഞു.

ഇടതു പക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരിക്കെ സ്പീക്കർ സ്ഥാനത്തേക്ക് യു.ഡി.എഫ് സ്ഥാനാർഥിയെ നിർത്തുന്നത് ശരിയല്ലെന്ന് പൂഞ്ഞാറിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായ വിജയിച്ച പി.സി ജോർജ് എം.എൽ.എ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.