ടി.പി. കേസ്: സി.ബി.ഐ അന്വേഷണം തള്ളിയതിനു പിന്നില്‍ ഗൂഢാലോചനയെന്ന്

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കേണ്ടതില്ളെന്ന കേന്ദ്ര നിലപാടിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് ആര്‍.എം.പി സംസ്ഥാന കമ്മിറ്റി. പിണറായി ഡല്‍ഹിയിലത്തെി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതാണ് കേസ് അട്ടിമറിക്കാനുള്ള അവസാന നീക്കം. കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളും സി.പി.എം നേതാക്കളും ചേര്‍ന്ന് നടത്തിയ ആദ്യ അട്ടിമറി ശ്രമത്തിന് പിന്നാലെയാണിത്. നിയമവശങ്ങള്‍ ആലോചിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്ന് എന്‍. വേണു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാജ്യസഭയില്‍ പിന്തുണ കുറവായ ബി.ജെ.പിയുടെ മൂലധനതാല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ബില്ലുകള്‍ പാസാക്കാനാണ് കേന്ദ്രം സംസ്ഥാനവുമായി അവിശുദ്ധ രാഷ്ട്രീയ ഒത്തുതീര്‍പ്പിന് തയാറാകുന്നത്. കാബിനറ്റിനെ ദുര്‍ബലമാക്കിയാണ് മോദിയും പിണറായിയും ഭരിക്കുന്നത്.
മാസം ഒരു കോടി രൂപ അധിക ചെലവുള്ള ഭരണപരിഷ്കാര കമീഷന്‍ സ്ഥാനം സ്വീകരിക്കുന്നത് അധാര്‍മികമാണെന്ന് കരുതാത്തതോടെ വി.എസിന്‍െറ ആദര്‍ശ രാഷ്ട്രീയം അവസാനിച്ചതായി ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കെ.കെ. രമ, കെ.എസ്. ഹരിഹരന്‍, കെ.കെ. കുഞ്ഞിക്കണാരന്‍, കെ.പി. പ്രകാശന്‍ എന്നിവര്‍ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.