കണ്ണൂര്‍: പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എസ്.ഐയുടെ ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ കെ. സുധാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും വെറുതെവിട്ടു. വളപട്ടണം എസ്.ഐയായിരുന്ന ബി.കെ. സിജുവിനെ ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി ഭീഷണിപ്പെടുത്തി എന്ന കേസിലാണ് കെ.സുധാകരന്‍, കെ. സുരേന്ദ്രന്‍, സജീവ് ജോസഫ്, റിജില്‍ മാക്കുറ്റി, പി.കെ. രാഗേഷ്, സുദീപ് ജെയിംസ്, സുരേഷ്ബാബു എളയാവൂര്‍, കെ. പ്രമോദ്, ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി, റിയാസ് അത്താഴക്കുന്ന്, നൗഷാദ് തുടങ്ങിയ നേതാക്കളെയും 100ഓളം പ്രവര്‍ത്തകരെയും ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ്(രണ്ട്) മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്. പരാതിക്കാരനായ എസ്.ഐ വിചാരണക്കായി പല തവണ സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കേസ് തള്ളി മജിസ്ട്രേറ്റ് പ്രതികളെ വെറുതെ വിടുകയായിരുന്നു. 2012 ഒക്ടോബര്‍ 31നായിരുന്നു കേസിനാസ്പദമായ സംഭവം. മണല്‍ കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഗേഷിനെ മോചിപ്പിക്കാന്‍ അന്ന് എം.പിയായിരുന്ന കോണ്‍ഗ്രസ് നേതാവ് സുധാകരന്‍െറ നേതൃത്വത്തില്‍ ഒരു സംഘം സ്റ്റേഷനിലത്തെി എസ്.ഐയെ ഭീഷണിപ്പെടുത്തുകയും ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.