ഹാരിസണിലെ സമരം നാലാം ദിവസത്തിലേക്ക്

മൂന്നാര്‍: ബോണസ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹാരിസണ്‍ മലയാളം പ്ളാന്‍േറഷനിലെ തൊഴിലാളികള്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. ലോക്കാട് എസ്റ്റേറ്റിലെ ഓഫിസിന് മുന്നില്‍ ട്രേഡ് യൂനിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍, സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി, ഒൗസേപ്പ് അടക്കമുള്ള നേതാക്കള്‍ സമരം നടത്തുന്ന സ്ത്രീ തൊഴിലാളികളെ നേരില്‍ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, മൂന്നാറിലെ കണ്ണന്‍ ദേവന്‍ കമ്പനിയിലെ തോട്ടം തൊഴിലാളികള്‍ക്ക് ബോണസ് വിതരണം ചെയ്തു. തോട്ടങ്ങളിലെ 12,500 തൊഴിലാളികള്‍ക്കായി 10 കോടി രൂപയാണ് കമ്പനി ബോണസ് ഇനത്തില്‍ ചെലവഴിച്ചത്. തിരുവോണത്തിന് മുമ്പ് 10 ശതമാനം ബോണസ് തൊഴിലാളികള്‍ക്ക് അനുവദിച്ചെങ്കിലും കൈപ്പറ്റിയിരുന്നില്ല.

തുടര്‍ന്ന് മൂന്നാറിലെ ദേശീയപാതകള്‍ ഉപരോധിച്ച് തൊഴിലാളികള്‍ നടത്തിയ സമരം വിജയിച്ച സാഹചര്യത്തിലാണ് കമ്പനി അധികൃതര്‍ 20 ശതമാനം ബോണസ് നല്‍കാന്‍ തയാറായത്. എറണാകുളത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കമ്പനിയുടമകളുമായി ചര്‍ച്ച നടത്തിയാണ് സര്‍ക്കാര്‍ തൊഴിലാളികളുടെ പ്രശ്നം പരിഹരിച്ചത്. 26ന് നടക്കുന്ന പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റിയില്‍ സര്‍ക്കാര്‍ ശമ്പളവര്‍ധനവിന്‍െറ കാര്യം പരിഗണിച്ചില്ളെങ്കില്‍  വീണ്ടും സമരം ആരംഭിക്കുമെന്ന് തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.